Online Courses
Courses in English |
മലയാളം കോഴ്‌സുകൾ |
All Courses |

ബയോഗ്യാസ് പദ്ധതി സാദ്ധ്യതകളും വെല്ലുവിളികളും
Category : മലയാളം കോഴ്‌സുകൾ
ജൈവമാലിന്യ സംസ്കരണ ബയോഗ്യാസ് പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥന്‍മാര്‍ക്കും, സ്ഥാപനങ്ങള്‍ക്കും, സന്നദ്ധ സംഘടനകള്‍ക്കും, വ്യക്തികള്‍ക്കും പ്രയോജനപ്രദമായ വിധത്തിലാണ് ഈ കോഴ്സ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ബയോഗ്യാസ് പദ്ധതി നടപ്പിലാക്കുന്നതിന്‍റെ വിവിധ സാദ്ധ്യതകളും വെല്ലുവിളികളും വിശകലനം ചെയ്തുകൊണ്ട് ഈ പദ്ധതി കാര്യക്ഷമമായി നടപ്പാക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ഈ കോഴ്സില്‍ ലഭ്യമാണ്.
Duration : 90 Days |

ബയോഗ്യാസ് ടെക്നീഷ്യന്‍
Category : മലയാളം കോഴ്‌സുകൾ
ബയോഗ്യാസ് പ്ലാന്‍റുകളുടെ ഉത്പാദനം, സ്ഥാപിക്കല്‍, കേടുപാടുകള്‍, പരിഹരിക്കല്‍ തുടങ്ങിയ മേഖലകളില്‍ നിരവധി സാങ്കേതിക വിദഗ്ദ്ധരെ സമീപഭാവിയില്‍ തന്നെ ആവശ്യമായി വരും. ബയോഗ്യാസ് സാങ്കേതികവിദ്യ കോഴ്സ് പഠിച്ചവര്‍ക്കും ബയോഗ്യാസ് മേഘലയില്‍ പ്രവര്‍ത്തിച്ചു വരുന്നവര്‍ക്കും പ്രയോജനപ്പെടുന്ന വിധത്തിലാണ് ഈ കോഴ്സ് തയാറാക്കിയിരിക്കുന്നത്. വിവിധ തരത്തില്‍പെടുന്ന ബയോഗ്യാസ് പ്ലാന്‍റുകളുടെ സര്‍വ്വീസ് / മെയിന്‍റനന്‍സ് മേഘലയില്‍ ഉണ്ടാവുന്ന തൊഴില്‍ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ ഈ കോഴ്സ് സഹായകരമായിരിക്കും.
ബയോഗ്യാസ് ടെക്നീഷ്യന്‍
Duration : 90 Days |

ബയോഗ്യാസ് ബിസിനസ് സാദ്ധ്യതകള്‍
Category : മലയാളം കോഴ്‌സുകൾ
അനുദിനം വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജ ആവശ്യങ്ങളും ജൈവമാലിന്യ സംസ്‌കരണ പ്രശ്‌നങ്ങളും ഒരുമിച്ച് പരിഹരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ബയോഗ്യാസ് പദ്ധതിയുടെ ബിസിനസ് ബാദ്ധ്യതകള്‍ വളരെ വലുതാണ്. മതിയായ പരിശീലനമോ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളോ ലഭിക്കാത്തതുമൂലം പലര്‍ക്കും ആഗ്രഹമുണ്ടെങ്കിലും ബയോഗ്യാസ് പദ്ധതി കാര്യക്ഷമമായി നടത്തിക്കൊണ്ടു പോകാന്‍ കഴിയുന്നില്ല. ഈ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒരു ബിസിനസ് സംരംഭം എന്ന നിലയിലോ ഒരു സ്വയംതൊഴില്‍ എന്നുളള നിലക്കോ ബയോഗ്യാസ് പദ്ധതി നടപ്പാക്കാന്‍ സാധിക്കും. പുതുതായി ബയോഗ്യാസ് പദ്ധതിയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ അടിസ്ഥാന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഈ കോഴ്‌സിലൂടെ ലഭിക്കുന്നു.
Duration : 90 Days |

ബയോഗ്യാസ് ടെക്‌നോളജി
Category : മലയാളം കോഴ്‌സുകൾ
ഒരു ഹരിത ഇന്ധനമായ ബയോഗ്യാസിന്റെ ചരിത്രം ആരംഭിക്കുംന്നത് 18-ാം നൂറ്റാണ്ടിന്റെ മദ്ധ്യ കാലഘട്ടത്തിലാണ്. പാചകത്തിനും, വിളക്കുകള്‍ കത്തിക്കുന്നതിനും, എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും വൈദ്യുതി ഉത്പാദനത്തിനും, വാഹന ഇന്ധനമായും ബയോഗ്യാസ് ഉപയോഗിക്കാം. ബയോഗ്യാസ് പ്ലാന്റകളുടെ വ്യാപകമായ ഉപയോഗം സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും ജീവിതനിലവാരം ഉയര്‍ത്തുന്നതിന് വളരെ അധികം സഹായിക്കുന്നു. മൂന്നു മോഡ്യൂളുകളായി ക്രമീകരിച്ചിരിക്കുന്ന ഈ കോഴ്‌സ് വിവിധ വിഷയങ്ങള്‍ വിശകലനം ചെയ്യുന്നു.
Duration : 90 Days |